കാന്തപുരം ഫാക്ടര്‍ ഫലിച്ചില്ല :മണ്ണാര്‍ക്കാട് ഷംസുദ്ധീന്‍ തന്നെ

aaaaaപാലക്കാട് : പരസ്യമായി സിറ്റിങ്ങ് എംഎല്‍എ മുസ്ലീംലീഗിലെ എന്‍ ഷംസുദ്ധീനെതിരെ കാന്തപുരം എപി വിഭാഗം പ്രചരണത്തിനിറങ്ങിയ മണ്ണാര്‍ക്കാട്ട് യുഡിഎഫിന് തിളക്കാമാര്‍ന്ന വിജയം.
12000ത്തില്‍ പരം വോട്ടിനാണ് ശംസുദ്ധീന്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥിയായ സിപിഐയിലെ സുരേഷ് രാജിനെ തോല്‍പ്പിച്ചത്.
സഹോദരങ്ങളായ രണ്ട് എപി സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തിന്‍ ആണ് ഷംസുദ്ധീനെതിരെ കടുത്ത നിലപാടുമായി എപി വിഭാഗം പരസ്യമായി രംഗത്തിറങ്ങിയത്. നിരവധി മതപണ്ഡിതര്‍ ഷംസുദ്ധീനെതിരെ പരസ്യപ്രചരണത്തിനിറങ്ങുകയും എപി അബുബക്കര്‍ പരസ്യമായി തന്നെ എംഎല്‍എയെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഇത് ഷംസുദ്ധീന് അനുകുലഘടകമായി മാറുകയായിരുന്നു.