കാനഡയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയ്‌ലില്‍ 7.7 രേഖപ്പെടുത്തി.

കാനഡ: കാനഡയിലെ പടിഞ്ഞാറന്‍ തീരമായ ക്വീന്‍ ഷാര്‍ലറ്റ് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.7 രേഖപ്പെടുത്തി . പ്രദേശിക സമയം ശനിയാഴ്ച രാത്രി 8 മണിക്കാണ് അനുഭവപ്പെട്ടത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിമന് സമീപ തീരങ്ങളില്‍ സുനാമി സാധ്യത ഉണ്ടെന്ന് പസഫിക് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.