കാഥികശ്രേഷ്ഠ പുരസ്‌ക്കാരം തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് സമ്മാനിച്ചു.

തിരൂരങ്ങാടി: കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ പുരസ്‌ക്കാരം തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മാനിച്ചു.

സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ലളിതമായു തന്മയത്തോടെയും ജനങ്ങളിലെത്തിച്ച കാഥികനാണ് തൃക്കുളം കൃഷ്ണന്‍കുട്ടിയെന്ന് പിണറായി പറഞ്ഞു. കഥാപ്രസംഗത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മലപ്പുറത്തിന്റെ സ്‌നേഹോപഹാരം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി സമ്മാനിച്ചു. ഹരിപ്പാട് വി സുദര്‍ശന്‍ അധ്യക്ഷനായ ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍, പ്രെഫ. എംഎം നാരായണന്‍, ബഷീര്‍ ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു.