കാണാതായ സ്‌നാപ്‌ ഡീല്‍ ജീവനക്കാരി പാനിപ്പത്തില്‍

Untitled-1 copyദില്ലി: ദുരൂഹസാഹചര്യത്തില്‍ ബുധനാഴ്‌ച ഗാസിയാബാദില്‍ നിന്നും കാണാതായ സ്‌നാപ്‌ഡീല്‍ ജീവനക്കാരി ദീപ്‌തി സര്‍നവീട്ടിലേക്ക്‌ ഫോണ്‍വിളിച്ചു. ഇന്ന്‌ പുലര്‍ച്ചയോടെയാണ്‌ ദീപ്‌തി വീട്ടിലേക്ക്‌ ഫോണ്‍ വിലിച്ച്‌ താന്‍ സുരക്ഷിതയാണെന്നും പാനിപ്പത്തിലുണ്ടെന്നും അറിയിച്ചത്‌. പാനിപ്പത്തില്‍ നിന്ന്‌ ദീപ്‌തിയെ ദില്ലിയിലേക്ക്‌ കൊണ്ടുവരികയാണ്‌. ദീപ്‌തിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യവിവരം.

ഓട്ടോഡ്രൈവര്‍ തന്നെ വഴിതെറ്റിച്ചുകൊണ്ടുപോവുകയാണെന്ന്‌ ദീപ്‌തി എസ്‌എംഎസ്‌ അയച്ചിരുന്നു. തുടര്‍ന്ന്‌ സ്‌നാപ്‌ഡീല്‍ തന്നെയാണ്‌ ദീപ്‌തിയെ കാണാതായ വിവരം ട്വിറ്ററിലൂടെ അറിയിച്ചതും പോലീസില്‍ പരാതി നല്‍കിയതും.

ദീപ്‌തി ഫോണില്‍ വിളിച്ച്‌ തന്നെ പാനിപ്പത്തില്‍ നിന്ന്‌ കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുകാരോട്‌ പറയുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയെന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ്‌ പറഞ്ഞു.

സ്‌നാപ് ഡീല്‍ ജീവനക്കാരിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി