കാണാതായ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറത്തു നിന്നു കാണാതായ വ്യാപാരി ചെനക്കലങ്ങാടി നീരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദി(45)ന്റെ മൃതദേഹം താമരശ്ശേരി ചുരത്തില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ചമുതലാണ് ഇയാളെ കാണാതായത്.

പോലീസ് ശനിയാഴ്ച കുഞ്ഞിമുഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് താമരശ്ശേരിച്ചുരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കുഞ്ഞിമുഹമ്മദിനെ കാണാതായ കേസില്‍ ചോദ്യംചെയ്യപ്പെട്ട ചിലരില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വീണ്ടും തിരച്ചില്‍ നടത്തിയത്‌ . കഴിഞ്ഞ 19 ന് വൈകീട്ടാണ് തുണിക്കച്ചവടക്കാരനായ കുഞ്ഞിമുഹമ്മദ് വീട്ടില്‍ നിന്നും പോയത്.

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് കുഞ്ഞിമുഹമ്മദിനെ തട്ടിക്കൊണ്ടുപേയതെന്നാണ് സൂചന.

കുഞ്ഞിമുഹമ്മദിന് രണ്ടു ഭാര്യമാരും ഏഴുമക്കളുമുണ്ട്.