കാണാതായ രണ്ടര വയസ്സുകാരിയെ 24 മണിക്കൂറിനുശേഷഷം കടപ്പുറത്ത് കണ്ടെത്തി.

താനൂര്‍:: താനൂര്‍ ഒസാന്‍ കടപ്പുറത്ത് കോമു മുല്ലക്കാന്റകത്ത് അസ്‌ക്കറിന്റെ മകന്‍ മുഹമ്മദ് മുന്‍ഷിദ് (രണ്ടര) ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. പരിസരവാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ 7 മണിയോടെ വീടിന് പടിഞ്ഞാറ് ഭാഗത്ത് കടല്‍ഭിത്തിക്കിടയില്‍ കുട്ടി കിടക്കുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.