കാടാമ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കല്പകഞ്ചേരി:സ്‌ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. കൊളത്തൂര്‍ തെക്കേക്കര നാരായപറമ്പില്‍ രാജന്‍(50), തൃച്ചി ഗോവിന്ദപുരം ചിന്നസാമി(30) എന്നിവരാണ് അറസ്റ്റിലായത്. കാടാമ്പുഴ ആനക്കുഴിയാലില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്ന് സിലാസ്റ്റിക് സ്റ്റ്ക്ക്, കോയില്‍ അമോണിയ നൈട്രേറ്റ് എന്നിവ പിടിച്ചെടുത്തു. ക്വാറികളില്‍ ഉപയോഗിക്കാനാണ് ഇവര്‍ ഈ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച് വെച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.