കസബിന്റെ ദയാഹര്‍ജി തള്ളാന്‍ ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ.

ദില്ലി : മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ അജ്മല്‍ കസബിന്റെ ദയാഹര്‍ജി തള്ളാന്‍ ആഭ്യന്തര വകുപ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ശുപാര്‍ശ സമര്‍പ്പിച്ചു.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. മുംബൈ ഹൈക്കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്.

മഹാരാഷ്ട്രാ സര്‍ക്കാറും കസബിന് വധശിക്ഷ നല്‍കണമെന്ന് ആശ്യപ്പെട്ടിരുന്നു.