കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി;ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍:കശ്‌മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. സൈനികന് പരിക്കേറ്റു. രാവിലെയും ഏറ്റുമുട്ടല്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം അഖ്നൂര്‍ സെക്ടറിലേക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം നടന്നത്.