കശാപ്പ് നിരോധനം; നിയമസഭാ പ്രത്യേക സമ്മേളനം ജൂണ്‍  എട്ടിന്‌

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞതടക്കമുള്ള നിരോധനങ്ങളടങ്ങിയ  കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്  തീരുമാനമെടുത്തത്. കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.