കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്.

തിരു: കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിബിഐ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

 

അനഘയെ പീഢിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളി. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നതര്‍ അനഘയെ പിഢിപ്പിച്ചവരിലുണ്ടോ എന്നന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

അനഘയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്ണന്‍ സിബിഐ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്.