കവിത

 

                                 ഒരു സ്വപ്നം


 

 

മോഹനകൃഷ്ണന്‍

 

സ്വപ്നം തുടങ്ങുന്നേരം

ണ്ടജെലപ്രതലത്തിലൂടെ

വെള്ള പോക്കത്തിലെ പോലെ
ഉറുമ്പിന്‍ കൂട്ടം
മരപലകകള്‍
ഒഴുകി പോകുന്ന ആട്ടിന്‍ കുട്ടികള്‍
ആരോ ആഴത്തി വിട്ട കുപ്പിയില്‍ നിന്നെന്നപോലെ കുമിളകള്‍
ഒരു തവള കൃഷ്ണമണി ഇളക്കുന്നു
പെട്ടന്ന് എല്ലാം ഇരുണ്ടു പോയി.

തണുക്കുന്നു
ഞാനെന്തിനാണ്?ഈ ഘോര മഴയത്തു കുളിക്കാനുള്ള പുറപ്പാടില്‍
മുങ്ങി മരിക്കും എന്ന് എനിക്ക്
ഉറപ്പുള്ള ഒരമ്മയേയും മകളെയും കാത്തിരിക്കുന്നത് ?

മഴ
അതാ അവര്‍ വരുന്നു
എന്‍റെ പ്രതീക്ഷയെ തെറ്റിച്ച്
ഒപ്പം പഞ്ഞി കേട്ട് തുള്ളിച്ചാടും പോലെ ഒരു കുഞ്ഞു നായയും.

അമ്മ എന്നോട് ചോദിച്ചു
” കുറെ നേരമായോ ഇവിടെ “
നായ വെള്ളത്തിലേക് കുതിച്ചു
പിനാലേ മകളും
അമ്മ എന്നെ മുറുകീ കെട്ടി പിടിച്ചു ….
ഞാന്‍ എന്തോ അനുഭവിക്കുംബഴേക്കും
ഗുഹയിലേക്ക് കാറ്റ് ഉതുംപോലെ
ഒരു ശബ്ദം …….
“എന്‍റെ മോളെ ” എന്നലറി കൊണ്ട്
അമ്മ എന്നെ വിട്ടു
വെള്ളത്തില്‍ ഊളിയിട്ട് മറഞ്ഞു ..
ആരെയും ജെലപരപ്പില്‍ കാണാനില്ല …

ഈ ഭയങ്ങല്‍ എല്ലാം
എന്തിനായിരുന്നു ?