കള്ള് വില്‍പന നിരോധനം ഉടന്‍ നടപ്പാക്കാനാകില്ല; കെ എം മാണി.

കൊച്ചി : കള്ള് വില്‍പ്പന സംസ്ഥാനത്ത് നിരോധിക്കണമന്നെ ഹൈക്കോടതി നിര്‍ദേശം പെട്ടെന്ന് നടപ്പിലാക്കാനാകില്ലെന്ന് ധനമന്ത്രി കെ എം മാണി . ഈ വിഷയത്തെ കുറിച്ചുള്ള എല്ലാവശങ്ങളെ കുറിച്ചും പരിശോധിച്ച ശേഷം മാത്രമേ ഇത്തരമൊരു തീരുമാനമെടുതക്കാന്‍ കഴിയു എന്നും അദേഹം പറഞ്ഞു. അതെ സമയം സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പുതിയ നയങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതായിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ കള്ളു നിരോധിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.