കള്ളി ചെടികള്‍ക്ക് വംശനാശം

പരപ്പനങ്ങാടി: കടല്‍ തീരത്തിന് പ്രതിരോധമായി പ്രകൃതി തീര്‍ത്ത കള്ളിചെടി വംശനാശ ഭീഷണി നേരിടുന്നു. തീരത്ത് നിര നിരയായി കാടുക്കൂട്ടിയിരുന്ന കള്ളിചെടി കാടുകള്‍ കടലോരത്തെ കരിങ്കല്‍ ഭിത്തി നിര്‍മ്മാണത്തോടെയാണ് തീരത്തോട് വിടപറഞ്ഞത്.

നിര്‍മ്മാണ രംഗത്ത് സിമന്റിന്റെ ഉപയോഗം വ്യാപകമാകുന്നതിന് മുമ്പ് കുമ്മായത്തില്‍ കള്ളിച്ചെടിയുടെ മുള്ള് ഇടിച്ചു ചേര്‍ക്കുക പതിവായിരുന്നു. പശ പ്രകൃതമുള്ള ഈ മുള്‍ച്ചെടി കുമ്മായത്തിന് കരുത്തുപകരുന്നതാണെന്ന് പഴമക്കാര്‍ പറയുന്നു.

ചില കാലങ്ങളില്‍ മാത്രമായി ഈ കള്ളിചെടികളിലുണ്ടാകുന്ന പഴത്തിന് ഗള്‍ഫ് രാജ്യങ്ങളിലും മറ്റും പ്രിയമേറെയാണ്. കള്ളിചെടികളുടെ ഔഷധ ഗുണം ധാരളമാണെന്നും തൊലിപ്പുറത്തെ പല അസുഖങ്ങള്‍ക്കും ഉത്തമ ഔഷധമാണ കള്ളിമുള്‍ചെടികളെന്നും ആയുര്‍വേദ ഡോക്ടറായ റസീന സേതു പറഞ്ഞു.