കളിരൂര്‍ കേസ് സാഹചര്യതെളിവ് പരിഗണിക്കണം പ്രോസിക്യൂഷന്‍

തിരു: കളിരൂര്‍ കേസില്‍ ശാരിയെ പീഡിപ്പിച്ചതിന് ദൃക്‌സാക്ഷി ഇല്ലാത്തതിനാല്‍ സാഹചര്യതെളിവ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ സിബിഐ കോടതിയില്‍ ബോധിപ്പിച്ചു.

ഇരുപത്തിഓളം സാക്ഷികള്‍ക്കു കേസുമായി ബന്ധമില്ലെന്നും. സാഹചര്യത്തെളിവുകള്‍ മാത്രമാണ് കോടതിക്കു മുന്നില്‍ ഉള്ളതെന്നും കോടതി വ്യക്തമാക്കി.

മാപ്പു സാക്ഷിയായ ഓമനക്കുട്ടിയുടെ മൊഴി എങ്ങിനെ വിശ്വാസത്തിലെടുക്കുമെന്ന് സിബിഐ ജഡ്ജി ടി എസ് പി മൂസത് ആരാഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥ ശ്രീരേഖ എടുത്ത ശാരിയുടെ മൊഴി മരണമൊഴിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എഫ്‌ഐആറില്‍ ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്റെ മൊഴികള്‍ വിശ്വാസ്യയോഗ്യമെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചരിയത്തിലാണ് സാഹചര്യത്തെളിവ് കണക്കിലെടുക്കമമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്.