കളിചിരികളുടെ അവധിക്കാലത്തിന് വിട; ഇനി വിദ്യാലയങ്ങളിലേക്ക്

മധ്യവേനല്‍ അവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. 50 ലക്ഷത്തോളം കുട്ടികളാണ് ആഹ്ലാദാതിരേകത്തോടും ആകാംക്ഷയോടും വിദ്യാലയങ്ങളിലെത്തുന്നത്. ഇതില്‍ മൂന്നരലക്ഷത്തോളം കുട്ടികള്‍ ആദ്യമായാണ് അക്ഷര ഗോപുരത്തില്‍ എത്തുന്നത്.
കുട്ടികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. 62,000 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് ഇത്തവണ എത്തുന്നത്. കുട്ടികളെ വരവേല്‍ക്കാനായി പ്രവേശനോല്‍സവം ഗംഭീരമാക്കാന്‍ പിടിഐയുടെ നേതൃത്വത്തില്‍ എല്ലായിടത്തും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജില്ലയിലെ 1,359 സ്‌കൂളുകളില്‍ പവശനോല്‍സവം നടക്കും.

സ്‌കൂളുകളില്‍ കൊച്ചുകൂട്ടുകാരെ വരവേല്‍ക്കാന്‍ വര്‍ണ്ണശബളമായ ഘോഷയാത്രയുണ്ടാവും. ജന പ്രതിനിധികള്‍ ഉദേ്യാഗസ്ഥരും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എസ്പിസി അംഗങ്ങളും അണിനിരക്കും. പേപ്പറുകള്‍ ബലൂണുകള്‍ അക്ഷരമരം എന്നിങ്ങനെ വിവിധ രീതിയിലാണ് ഓരോ സ്‌കൂളുകളും പ്രവേശനോല്‍സവത്തിന് തയ്യാറായിരിക്കുന്നത്.

Related Articles