കളള്ഷാപ്പ്‌ ലേലം ആലോചനായോഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

തിരൂര്‍:  കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതിന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തിനിടയിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തള്ളി കയറി. ലേലം നടക്കാത്ത കള്ളുഷാപ്പുകള്‍ തൊഴിലാളികള്‍ക്ക് അനുവദിച്ച് കൊടുക്കാനുള്ള സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരമാണ് യോഗം സംഘടിപ്പിച്ചത്. ജില്ലയില്‍ യാതൊരു കാരണ വശാലും പുതിയ കള്ളുഷാപ്പുകള്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രകടനമായ് എത്തി യോഗത്തിനിടയിലേക്ക് തള്ളി കയറിയത്. സംഭവത്തെതുടര്‍ന്ന് ഷാപ്പുകള്‍ അനുവദിക്കുന്ന നടപടികള്‍ നിര്‍ത്തി വെച്ചു.