കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ്‌ കേസ്‌ അന്വേഷണം ഉന്നതരും ഉള്‍പ്പെട്ടേക്കും

Gunman-saleem rajകൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ്‌ കേസില്‍ ഉത്തത രാഷ്ട്രീയ പ്രവര്‍ത്തകരും പെട്ടേക്കുമെന്ന്‌ സൂചന. തട്ടിപ്പില്‍ തലസ്ഥാനത്തെ ഉന്നത ഭരണ നേതാവിനും ഗൂഡാലോചനയില്‍ പങ്കുള്ളതായാണ്‌ സിബിഐ കരുതുന്നത്‌. കളമശേരി ഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ വന്‍തോതില്‍ പണം നല്‍കി. പണം നല്‍കിയതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചു. ഉദ്യോഗസ്ഥരുടെ ബാങ്ക്‌ അക്കൗണ്ടുകളും സി ബി ഐ പരിശോധിച്ചു.

ബുധനാഴ്‌ചയാണ്‌ സലീംരാജിനെ തിരുവനന്തപുരത്തെ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയും മറ്റള്ളവരെ കൊച്ചിയിലെ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയും സിബിഐ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

കടകംപള്ളി വില്ലേജിലെ 147 കുടുംബങ്ങളുടെ 44 ഏക്കര്‍ ഭൂമിയും കളമശ്ശേരി സ്വദേശിനി ഷെരീഫയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമിയും വ്യാജരേഖകള്‍ ചമച്ച്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ്‌ സലീം രാജിനെതിരായ കേസ്‌.