കളമശേരി ഭൂമിയിടപാട്‌; നുണപരിശോധനയ്‌ക്ക്‌ തയ്യാറാണെന്ന്‌ ടി ഒ സൂരജ്‌

sooraj.jpg.image_.784.410കൊച്ചി: കളമശേരി, കടകമ്പള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ നുണപരിശോധനയ്‌ക്ക്‌ താന്‍ തയ്യാറാണെന്ന്‌ മുന്‍ ലാന്റ്‌ റവന്യു കമ്മീഷണര്‍ ടി ഒ സൂരജ്‌. ഇക്കാര്യം തിങ്കളാഴ്‌ച കോടതിയെ അറിയക്കുമെന്നും അദേഹം വ്യക്തമാക്കി. കളമശേരി, കടകമ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ സംശയത്തിന്റെ നിഴലിലായതോടെയാണ്‌ ടി ഒ സൂരജിന്റെ നിലപാട്‌ മാറ്റം.

നുണ പരിശോധനക്ക്‌ തയ്യാറല്ലെന്നാണ്‌ സൂരജ്‌ നേരത്തെ എറണാകുളം സിജെഎം കോടതിയെ അറിയിച്ചിരുന്നത്‌. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ്‌ നേരത്തെ അത്തരത്തില്‍ നിലപാട്‌ എടുക്കാതിരുന്നതെന്നും സത്യം തെളിയേണ്ടത്‌ തന്റെ ബാധ്യതയാണെന്നും ഇക്കാര്യത്തില്‍ തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും മാധ്യമ വിചാരണയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌ സൂരജ്‌ പറഞ്ഞു.

എറണാകുളം സിജെഎം കോടതിയെ ആകും ശാസ്‌ത്രീയ പരിശോധനക്ക്‌ തയാറാണെന്ന കാര്യം സൂരജ്‌ അറിയിക്കുക.