ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

പരപ്പനങ്ങാടി : ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഇന്നലെ രാവിലെ ചെട്ടിപ്പടി അത്താണിക്കല്‍ കുപ്പിവളവില്‍ വെച്ചുണ്ടായ അപകടത്തില്‍ കളത്തിങ്ങല്‍ അബദ്ല്ലക്കുട്ടി (60) ആണ് മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്്

 

ചെട്ടിപ്പടിയിലേക്ക് നടന്നുവരികയായിരുന്ന അബ്ദുല്ലക്കുട്ടിയുടെ പിറകില്‍ ബൈക്ക് വന്നിടിക്കുകയായിരുന്നു. ആശുപത്ിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മയ്യത്ത് ഖബറടക്കി. ഭാര്യ : ഫാത്തിമ. മക്കള്‍: മൈമൂന, നാസര്‍, റിസാന. മരുമക്കള്‍ : ഫൗസിയ, മജീദ്, അബദുറഹിമാന്‍.