കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം പോലീസിന് കൈമാറി ഡ്രൈവര്‍ മാതൃകയായി

താനൂര്‍: ഓട്ടോറിക്ഷയില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം പോലീസിന് കൈമാറി ഡ്രൈവര്‍ മാതൃകയായി. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി സ്വലാഹുദ്ധീന്‍ തങ്ങള്‍ ആണ് കളഞ്ഞ് കിട്ടിയ സ്വര്‍ണം താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പച്ചത്. കഴിഞ്ഞ ദിവസമാണ് സ്വന്തം വാഹനത്തില്‍ നിന്നും ഇദ്ദേഹത്തിന് ആഭരണം കളഞ്ഞ് കിട്ടിയത്. ഉടമസ്ഥരെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പോലീസിന് കൈമാറുകയായിരുന്നു.