കളഞ്ഞുകിട്ടിയ സ്വര്‍ണം തിരികെ കൊടുത്തു മാതൃകയായി

Untitled-1 copyകോഴിക്കോട്‌: നഷ്ട്‌ടപ്പെട്ട സ്വര്‍ണ കൊലുസ്‌ സെക്രട്ടേറിയറ്റ്‌ ജീവനക്കാരന്റെ സത്യസന്ധതയില്‍ തിരികെ കൊടുത്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ ഡ്രൈവറായ കോഴിക്കോട്‌ സ്വദേശി എന്‍.ടി.രജുവാണ്‌ സത്യസന്ധതയ്‌ക്ക്‌ മാതൃകയായത്‌. സെക്രട്ടേറിയറ്റ്‌ വളപ്പില്‍ നിന്നും ബുധനാഴ്‌ചയാണ്‌ കൊലുസ്‌ കളഞ്ഞ്‌ കിട്ടിയത്‌. ഈ വിവരം ഉടനെ സെക്യൂരിറ്റി ഓഫീസില്‍ അറിയിച്ചു. നോട്ടീസ്‌ ബോര്‍ഡില്‍ അറിയിപ്പും നല്‍കി. സെക്രട്ടേറിയറ്റ്‌ തൊഴില്‍ വകുപ്പ്‌ ജീവനക്കാരിയുടേതായിരുന്നു കൊലുസ്‌. ഇത്‌ വ്യാഴാഴ്‌ച രാവിലെ ഉടമയ്‌ക്ക്‌ കൈമാറി