കളഞ്ഞുകിട്ടിയ പണം ഉടമയ്‌ക്ക്‌ തിച്ചുനല്‍കി യുവാവ്‌ മാകൃകയായി

parappanangadi police stationil panam kaimarunnu (1)പരപ്പനങ്ങാടി: നടുറോഡില്‍ നിന്ന്‌ലഭിച്ച 63,000 രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച യുവാവ്‌ മാതൃകയായി. മണ്ണൂരിലെ മുഹമ്മദ്‌ സ്വാലിഹിന്റെ പണമാണ്‌ ബൈക്ക്‌ യാത്രക്കിടെ നഷ്ടമായത്‌.

ബൈക്ക്‌ യാത്രക്കാരനായ ടി കെ സുരേന്ദ്രന്‌ പണമടങ്ങിയ പൊതി റോഡില്‍ നിന്ന്‌ ലഭിക്കുകയായിരുന്നു. പണപ്പൊതി സുരേന്ദ്രന്‍ എണ്ണിത്തിട്ടപ്പെടുത്തി പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‌പിച്ചു. പണപ്പൊതിയുടെ കൂടെയുണ്ടായിരുന്ന കടലാസില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പണത്തിന്റെ ഉടമയെ തിരിച്ചറിയാന്‍ കഴിഞ്ഞു. പണം നഷ്ടപ്പെട്ട മുഹമ്മദ്‌ സ്വാലിഹ്‌ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കി മടങ്ങവെയാണ്‌ പണം വീണുകിട്ടിയ വിവരം സുരേന്ദ്രന്‍ ഫോണിലൂടെ അറിയിച്ചത്‌.

പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ വച്ച്‌ പണം തിരിച്ചു നല്‍കി.