കല്‍ക്കരി ഖനനം രാജ്യത്തിന് 10.7 ലക്ഷം കോടി രൂപയുടെ നഷ്ടം: സി.എ.ജി.

കല്‍ക്കരി ഖനി ഇടപാടില്‍ രാജ്യത്തിന് 10.7 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കരട് റിപ്പോര്‍ട്ട്. സ്‌പെക്ട്രം അഴിമതിയുടെ ആറിരട്ടി വലിയ അഴിമതിയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
വ്യാഴാഴ്ച ഈ വിഷയം പാര്‍ലിമെന്റില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചു. മാധ്യമറിപ്പോര്‍ട്ടുകളെ ആശ്രയിച്ച്് പ്രതികരിക്കാനില്ലെന്നും റിപ്പോര്‍ട്ടിന്റെ കരടിലുള്ള വസ്തുതകളെ അധികരിച്ച് പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസ്സ് വക്താക്കള്‍ പറന്നു. യുപിഎ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് ബിജെപി വക്താവ് പ്രകാശ് ജവേദ്കര്‍ പറഞ്ഞു.
ഗൗരവമുള്ള വലിയൊരു അഴിമതിയാണ് പുറത്ത് വന്നതെന്ന് സിപിഎ നേതാവ് ഡി.രാജ പറഞ്ഞു. പ്രധാനമന്ത്രി പ്രതികരിക്കണമെന്നു ഡി.രാജ കൂട്ടിചേര്‍ത്തു.
ഈ ഇടപാടില്‍ അഴിമതി പ്രതീക്ഷിച്ചിരുന്നതായും സര്‍ക്കാറിനെ തങ്ങളുടെ ഉത്കണ്ഠ അറിയിച്ചിരുന്നതായും സിപിഐഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സിഎജി കണ്ടെത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.