കല്‍ക്കട്ടയില്‍ വന്‍ തീപിടുത്തം.

ഇന്നുരാവിലെ കല്‍ക്കട്ടയില്‍ വന്‍തീപിടുത്തം. ഹാട്ടിബാഗന്‍ ഹാര്‍ഡ്‌വെയര്‍ മാര്‍ക്കറ്റിലാണ് സംഭവം. 30 ഓളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ആര്‍ക്കും പരിക്ക റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പ്രധാനമായും ഇറച്ചി, മീന്‍, പഴവര്‍ഗ്ഗങ്ങള്‍, നെയ്യ് എന്നിവയുടെ കടകളാണ് മാര്‍ക്കറ്റിലുള്ളത്. ഇവയാണ് കത്തി നശിച്ചത്.
റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്തെത്തി.