കലോത്സവവേദി മാറ്റണം: ഡിവൈഎഫ്‌ഐ

മലപ്പുറം : സംസ്ഥാനസ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ നടത്താനുളള തീരുമാനം പുനപരിശോധിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്.

മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് കലോത്സവ വേദി അനുവദിച്ചതെന്ന മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അപമാനകരമാണ്. പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളെയും അവരോടൊപ്പമെത്തുന്ന അധ്യാപകരെയും രക്ഷതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും നാട്ടുകാരെയും ഉള്‍കൊള്ളാനുള്ള സ്ഥല സൗകര്യം തിരൂരങ്ങാടിക്കില്ല ഇവിടെ കലോത്സവം നടത്താനുള്ള തീരുമാനം വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയാണ്.

വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വേദി മാറ്റണമെന്നാണ് ഡിവൈഎഫ്‌ഐയുടെ അഭിപ്രായം.