കലോത്സവം കണ്ടെത്തിയ തളിരുകള്‍

മേല്‍മുറിയുടെ മണ്ണില്‍ മലപ്പുറത്തിന്റെ കലാനക്ഷത്രങ്ങള്‍ പെയ്തിറങ്ങിയ രാവുകള്‍ക്ക് പരിസമാപ്തി. 24-ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവം ബാക്കി വച്ചത് കലാ കേരളത്തിന് ഒരു പിടി പ്രതിഭകളെ.സര്‍ഗാത്മകത പെണ്‍കുട്ടികളിലൂടെ ഒഴുകി നിറയുന്നു. സാംസ്‌കാരിക നഗരിയില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിലേക്ക് മലപ്പുറത്തെ കലയുടെ നൈസര്‍ഗികതയെ നമുക്ക് പരിചയപ്പെടാം.

Navya.V MVHSS Ariyallor

ഹയര്‍ സെക്കണ്ടറി തലത്തില്‍, പാശുപാതാസ്ത ലബ്ദിക്കുശേഷം അമ്മ ഇന്ദ്രാണിയെ കണ്ട് വണങ്ങുന്ന അര്‍ജ്ജുനനെ അവതരിപ്പിച്ച് കഥാകളി മത്സരത്തില്‍ ഇത്തവണയും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അരിയല്ലൂര്‍ മാധവാനന്ദം ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി നവ്യ. ഈ പ്രതിഭക്ക് കഴിഞ്ഞ തവണ കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിലും കഥകളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കലാമണ്ഡലം സാജനാണ് നവ്യയുടെ ഗുരു. കൂടിയാട്ടത്തിലും മലപ്പുറത്തെ പ്രതിനിധീകരിക്കുന്നത് നവ്യയും സംഘവുമാണ്. നവ്യ ബാലിവധം കഥ വളരെ തന്‍മയത്തത്തോടെ അവതരിപ്പിച്ച് കലാ സ്‌നേഹികളുടെ മനം കവര്‍ന്നു. വള്ളിക്കുന്ന് സ്വദേശികളായ ശിവദാസന്റെയും, സജിതയുടെയും മകളാണ് നവ്യ.

കലോത്സവത്തില്‍ തേഞ്ഞിപ്പാലം സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാദ്യ സംഗീതത്തിന് ഒന്നാം

Devika St Pauls HSS Tenhipalam

സ്ഥാനത്തേക്കെത്തുമ്പോള്‍ അതിന്റെ താളം കയ്യിലും മനസ്സിലും ഒരുക്കിയത് ദേവികയുടെ വിരലിലെ ജാസ് സ്റ്റിക്കുകളായിരുന്നു. ഓട്ടന്‍തുള്ളലിന്റെ ചുവടുകള്‍ക്ക് ഇത്തവണ കടുത്ത മത്സരം നടന്നപ്പോള്‍ ഒന്നാം സ്ഥാനം നേടിയ ദേവിക, പരപ്പനങ്ങാടി ടി.കെ. ബാബുകുമാറിന്റെയും സി.കെ. സിന്ധുവിന്റെയും മകളാണ്. ബഹുമുഖ പ്രതിഭയായ ദേവിക പാലക്കാട് നടക്കുന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പ്രവൃത്തി പരിചയ മേളയില്‍ സ്റ്റഫ്ഡ് ടോയ്‌സ് നിര്‍മ്മാണ മത്സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .

Neethu krishna SNMHSS Parapanangadi

കഥകളി ജീവിതോപാസനയായി മനസ്സില്‍ കുടിയിരുത്തിയ എസ്.എന്‍.എം. ഹയര്‍ സെക്കണ്ടറിയിലെ നീതുകൃഷ്ണ ഹൈസ്‌കൂള്‍ തല കഥകളി മത്സരത്തില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. നീതുവിന്റെ അര്‍ജുനന്‍ അരങ്ങൊഴിഞ്ഞിട്ടും. കാണികളുടെ മനസ്സില്‍ നിന്നും കഥയുടെ കളിയൊഴിഞ്ഞില്ല. കലാമണ്ഡലം സാജനാണ് നീതുവിന്റെ ഗുരു.പരപ്പനങ്ങാടി സ്വദേശി സോമസുന്ദരന്റെയും കല്‍പക വല്ലിയുടെയും മകളാണ്.

മണ്ടന്‍ മുത്തപ്പയെ സ്‌നേഹിച്ച മുച്ചീട്ടുകളിക്കാരന്റെ മകള്‍ സൈനബയായി അഭിനയത്തിന്റെയും ജീവിതത്തിന്റെയും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ തകര്‍ത്താടി കാണികളുടെ പൊന്നോമനയായി മാറിയ ഈ വര്‍ഷത്തെ മലപ്പുറത്തിന്റെ മികച്ച നടി ഗ്രീഷ്മ. പരപ്പനങ്ങാടി എസ്.എന്‍.എം. ഹയര്‍ സെക്കണ്ടറി

Greeshma k k SNMHSS Parappanangadi

സ്‌കൂള്‍ അവതരിപ്പിച്ച ഹലാക്കിന്റെ അവുലും കഞ്ഞി എന്ന നാടകത്തിന്റെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗ്രീഷ്മ ഭാവിയിലേക്കുള്ള മികച്ച വാഗ്ദാനമാണ്. പരപ്പനങ്ങാടി സ്വദേശി ഗണേശന്റെയും വിനയകുമാരിയുടെയും മകളാണ്.

കലോത്സവ വേദികളിലെ മത്സര പ്രതിഭകളായി മാത്രം ഇവര്‍ വിടവാങ്ങിയില്ലെങ്കില്‍, സംസ്‌കൃതിയുടെ പച്ചമരതളിരുകള്‍ ഇനിയെങ്കിലും നാമ്പിട്ടു തളിര്‍ക്കുന്ന ഒരു തുടര്‍ച്ചയുടെ കാരണമാവും ഇവര്‍.