കലാഭവന്‍ മണി അന്തരിച്ചു

Story dated:Sunday March 6th, 2016,09 49:pm

kalabhavan maniകൊച്ചി പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു.കൊച്ചിയിലെസ്വകാര്യആശുപത്രിയില്‍ വെച്ച് ഇന്ന് രാത്രി 7.30 മണിയോടെയാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുമ്പോള്‍ മണിക്ക് 45 വയസ്സായിരുന്നു.

നാടന്‍ പാട്ടിലുടെയും മിമിക്രിയിലുടെയും മലയാളികളുടെ മനംകവര്‍ന്ന മണി അക്ഷരം എന്ന ചിത്രത്തിലുടെയാണ് മലയാളസിനിമാലോകത്തെത്തിയത്.തുടര്‍ന്ന സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിലുടെ മലയാളസിനമാപ്രേക്ഷകന്റെ മനസ്സിലിടം നേടിയ മണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലുടെ നായകനായ മണി പിന്നീട് തമിഴ്, കന്നട, തെലുങ്ക് ഭഷാചിത്രങ്ങിളലും ജൈത്രയാത്രനടത്തി.

ദാരിദ്ര്യത്തിന്റെ നോവറിഞ്ഞ തന്റെ ബാല്യകാലസ്മരണകള്‍ ഏത് സദസ്സിന് മുന്നിലും മടികുടാതെ പറയാന്‍കഴിഞ്ഞ ആ മഹാനടന്‍ തന്റെ ഇടതുരാഷ്്ര്രടീയം പരസ്യമായി പറയാന്‍ മടികാണിച്ചില്ല. സിപിഎ േവേദികളില്‍ സജീവസാനിധ്യമായിരുന്ന മണി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്നും സുചനയുണ്ടായിരുന്നു

ഇനിയും നിരവധി ജീവിത ഗന്ധിയായ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിക്കാന്‍ കഴിയുമായിരുന്ന കലാഭവന്‍ മണിയെന്ന മാഹനടന് വിട.