കലാഭവന്‍ മണിയുടെ മരണം; സുഹൃത്തുക്കളെ നുണപരിശോധനക്ക്‌ വിധേയരാക്കാന്‍ കോടതി ഉത്തരവ്‌

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ അദേഹത്തിന്റെ ആറ്‌ സഹായികളെ നുണപരിശോധനക്ക്‌ വിധേയമാക്കാന്‍ ചാലക്കുടി ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ്‌ എന്നിവരെയാണ്‌ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കുക. പോലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി ആറു പേര്‍ക്കെതിരെ നോട്ടീസ്‌ അയച്ചു വിളിപ്പിച്ചിരുന്നു.

ഇതെതുടര്‍ന്നാണ്‌ കോടതി നുണ പരിശോധനാ നടപടിയുമായി മുന്നോട്ട്‌ പോകാന്‍ പോലീസിന്‌ അനുമതി നല്‍കിയത്‌. ഉത്തരവിന്റെ പകര്‍പ്പ്‌ കിട്ടായാല്‍ ഉടന്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധന നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ പോലീസ്‌ അറിയിച്ചു.