കലാഭവന്‍ മണിയുടെ കുടുംബം നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു

maniതൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാരോപിച്ച്‌ മണിയുടെ കുടുംബം നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താമെന്ന്‌ മന്ത്രിതലത്തില്‍ ഉറപ്പ്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ സമരം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നതെന്ന്‌ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി എസി മൊയ്‌തീന്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

ശനിയാഴ്‌ച ചാലക്കുടിയിലാണ്‌ ഒരു ദിവസത്തെ ഉപവാസ സമരം നടത്താന്‍ കുടുംബം തീരുമാനിച്ചിരുന്നത്‌. അധികാരമേറ്റ പുതിയ സര്‍ക്കാറില്‍ നിന്ന്‌ വേണ്ട നടപടികളുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ആര്‍എല്‍വി രാമകൃഷ്‌ണന്‍ പറഞ്ഞു.

കലാഭവന്‍ മണിയുടെ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നു