കലബുര്‍ഗിയെ വെടിവെച്ചുകൊന്നു

Untitled-1 copyബംഗളൂരു: പ്രമുഖ കന്നട എഴുത്തുകാരനും ഹംബിയിലെ കന്നട സര്‍കലാശാല മുന്‍ വൈസ്‌ചാന്‍സലറും അധ്യാപകനുമായിരുന്ന മല്ലേശപ്പ എം കലബുര്‍ഗി(77)യെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്‌ച രാവിലെ ബംഗളൂരവിലെ വീട്ടില്‍ വെച്ചാണ്‌ വെടിവെച്ചത്‌. കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വാതില്‍ മുട്ടുന്ന ശബ്ദം കേട്ട്‌ പുറത്തുവന്ന കലബുര്‍ഗിയെ അക്രമികള്‍ വെടിവെച്ച്‌ വീഴ്‌ത്തുകായയിരുന്നു.

ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച്‌ പിടഞ്ഞുവീണ അദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലാണ്‌ വെടിയേറ്റത്‌. വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസത്തിനുനെതിരെ കലബുര്‍ഗി നടത്തിയ കടുത്ത പരാമര്‍ശങ്ങളാണ്‌ അക്രമികളെ പ്രകോപിച്ചത്‌.

1938 ല്‍ ബിജാപൂര്‍ ജില്ലയിലെ യാരഗല്‍ ഗ്രാമത്തിലാണ്‌ അദേഹം ജനിച്ചത്‌. പത്മപുരസ്‌ക്കാരം, കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌ക്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം, നൃപതുംഗപുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.