കറാച്ചിയില്‍ 14 പേരെ വെടിവെച്ചുകൊന്നു.

കറാച്ചി : കറാച്ചിയില്‍ അവാമി ലീഗ് നേതാവുള്‍പ്പെടെ 14 പേരെ അക്രമികള്‍ വെടിവെച്ചുകൊന്നു. കറാച്ചി നഗരത്തിലെ ബനാറസ് ബ്രിഡജ് സിറ്റിയിലാണ് വെടിവെപ്പ് നടന്നത്. കാറിലും ബൈക്കുകളിലുമായി എത്തിയ അക്രമിസംഘങ്ങളാണ് വെടിവെപ്പ് നടത്തിയത്. പെട്രോള്‍ പമ്പിനും ബസ്സിനും കാറിനും നേരെയാണ് അക്രമികള്‍ പ്രധാനമായും വെടിവെച്ചത്.
അവാമി ലീഗിന്റെ പ്രാദേശിക നേതാവ് ഹിദായത്തുള്ള മെഹ് സൂദ് ആണ് വെടിയേറ്റു മരിച്ച നേതാവ്. കൊല്ലപ്പെട്ടവരില്‍ ഒരു സിവില്‍ പോലീസുദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. സംശയം തോന്നിയ 75 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ നഗരത്തില്‍ വ്യാപകമായ അക്രമം നടത്തി.