കര്‍ഷകസംഘംഇറിഗേഷൻ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

addcf1e6-4e04-4fa3-adba-e4f0b63ee5c8പരപ്പനങ്ങാടി: ഇറിഗേഷന്‍ പമ്പ്‌ ഹൌസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും,ഉപ്പുവെള്ളം കയറി കൃഷി നശി ക്കുന്നത് തടയാന്‍ കീരനല്ലൂര്‍ പാറയില്‍ സ്ഥിരം ബണ്ട് നിര്‍മ്മിക്കുക ,മണ്ണ ട്ടാമ്പാറ അണക്കെട്ടിന്‍റെ ചോര്‍ച്ച പരിഹരിക്കുക ,നാളികേര താങ്ങു വില നാല്പതു രൂപ യാക്കുക കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാനുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി തിരൂരങ്ങാടി മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടിമൈനര്‍ ഇറിഗേഷൻ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി .

.ജിലാ ജ:സിക്രട്ടറി കെ.കെ.നഹ ഉദ്ഘാടനംചെയ്തു.ചോനാരി റസ്സാക്ക്ഹാജി അധ്യക്ഷതവഹിച്ചു. മുഹമദ്കുട്ടി മുന്‍ഷി,സി.ടി.നാസര്‍,ബി.കെ .സൈദ്‌,വി.പി.കൊയഹാജി, വി.പി.നവാസ് .പി.ബാവ പ്രസംഗിച്ചു.