കര്‍ണ്ണാടക മന്ത്രി വി.എസ്. ആചാര്യ കുഴഞ്ഞു വീണു മരിച്ചു.

ബാംഗ്ലൂര്‍: കര്‍ണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. വി.എസ്. ആചാര്യ കുഴഞ്ഞുവീണു മരിച്ചു. 71 വയസ്സായിരുന്നു. ബാംഗ്ലൂരിലെ ഗവ:സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കേ വേദിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 

ഭാര്യയും അഞ്ച് മക്കളുമുണ്ട്. ഉഡുപ്പി സ്വദേശിയായ ആചാര്യ 1983 ലാണ് ആദ്യമായി കര്‍ണ്ണാടക നിയമസഭയിലെത്തുന്നത്.

 

2002 മുതല്‍ തുടര്‍ച്ചയായി എംഎല്‍എ ആയി. യെഡിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായ ആചാര്യയെ പിന്നീട് മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ഉന്നത വിദ്യാഭ്യാസമന്ത്രിയായി നിയമിക്കുകയായിരുന്നു.