കരുവാരക്കുണ്ടിലും വേങ്ങരയിലും സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകള്‍ക്ക്‌ അനുമതി

Untitled-1 copyവേങ്ങര:ജില്ലയില്‍ കരുവാരക്കുണ്ട്‌, വേങ്ങര എന്നിവിടങ്ങളില്‍ കൂടി സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകള്‍ തുടങ്ങാന്‍ അനുമതിയായതായി ജില്ലാ രജിസ്‌ട്രാര്‍(ജനറല്‍) അറിയിച്ചു. പ്രവര്‍ത്തനം ഉടന്‍ തുടങ്ങുന്നതിനായി തസ്‌തികകള്‍ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

തുവ്വൂര്‍, കരുവാരക്കുണ്ട്‌, കേരള എസ്റ്റേറ്റ്‌, കാളികാവ്‌ പ്രദേശങ്ങളിലെ പൊതു ജനങ്ങള്‍ക്ക്‌ വളരെ ഉപകാരപ്രദമായിരിക്കും കരുവാരക്കുണ്ട്‌ സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌. അബ്‌ദുറഹ്മാന്‍ നഗര്‍, കണ്ണമംഗലം, വേങ്ങര, പറപ്പൂര്‍, ഊരകം തുടങ്ങിയ വില്ലേജുകളിലെ ജനങ്ങള്‍ക്ക്‌ വേങ്ങര സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌ ഉപകാരപ്രദമാവും.


കെക്‌സ്‌കോണ്‍ എന്ന ഏജന്‍സിയില്‍ നിന്നും സബ്‌ രജിസ്‌ട്രാറുടെ ഓഫീസുകകള്‍ക്ക്‌ രാത്രി കാവലിന്‌ ആളെ നിയമിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ പകലും രാത്രിയും ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ പ്രശ്‌നത്തിനും പരിഹാരമായി.