കരിപ്പൂര്‍ വിമാനത്താവളത്തില്‍ മദ്യപിച്ച് ബഹളം വെച്ചയാള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ പിടിയില്‍. തിരൂര്‍ ചെറിയമുണ്ടം പാളയങ്ങല്‍ തോലക്കല്‍ ജലീല്‍(38) ആണ് പിടിയിലായത്. എയര്‍ ഇന്ത്യയുടെ ദുബൈയില്‍ നിന്നുള്ള എക്‌സ്പ്രസ്സില്‍ കരിപ്പൂരില്‍ വന്നിറങ്ങിയതായിരുന്നു യുവാവ്. ഇയാള്‍ എമിഗ്രേഷന്‍ ഹാളില്‍ വെച്ച് പൈലറ്റിനോടും ചില ഉദ്യോഗസ്ഥരോടും തട്ടികയറിയതോടെ സി.ഐ.എസ്.എഫ് പിടികൂടുകയായിരുന്നു.

പിന്നീട് നടന്ന പരിശോധനയില്‍ ഇയാള്‍ അമിതമായി മദ്യപിച്ചതായി തെളിഞ്ഞു.തുടര്‍ന്ന് പൈലറ്റിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെ
യ്തു ജാമ്യത്തില്‍ വിട്ടു.