കരിപ്പൂരില്‍ മൂന്നരകിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്നരകിലോ സ്വര്‍ണം പിടികൂടി. കഷ്‌ണങ്ങളാക്കി സീറ്റിനടിയില്‍ ലൈഫ്‌ ജാക്കറ്റ്‌ അറയില്‍ സൂക്ഷിച്ച സ്വര്‍ണമാണ്‌ കണ്ടെടുത്തത്‌.

ഇന്‍ഡികോ എയര്‍വെയ്‌സ്‌ വിമാനത്തില്‍ കസ്‌റ്റംസിന്റെ ദൈനംദിന പരിശോധനയ്‌ക്കിടെ ജാക്കറ്റില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. 14 കഷ്‌ണങ്ങളാണ്‌ കണ്ടെടുത്തത്‌.

ദുബായില്‍ നിന്ന്‌ കരിപ്പൂരിലെത്തിയതാണ്‌ വിമാനം. സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. വിമാന ജീവനക്കാരുടെയോ, ശുചീകരണ തൊഴിലാളികളുടെയോ സഹായത്തോടെ പുറത്ത്‌ കടത്താനുള്ള ശ്രമമായിരുന്നുവെന്ന്‌ സംശയിക്കുന്നുണ്ട്‌. പിടികൂടിയ സ്വര്‍ണത്തിന്‌ ഇന്ത്യന്‍ വിപണിയില്‍ 93 ലക്ഷത്തോളം രൂപ വിലവരും.