കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്. 21 ലീഗ്പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ശിക്ഷ ഒരു വര്‍ഷം തടവ്

മഞ്ചേരി:  കരിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 21 മുസ്ലീം ലീഗ്പ്രവര്‍ത്തകര്‍  കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു.

രണ്ടുപേരെ വെറുതെ വിട്ടു. 18–ാം പ്രതി ഷിഹാബിനെയും20-ാം

പ്രതി സുധീര്‍ ബാബു വിനെയുമാണ് വെറുതെ വിട്ടത്. മഞ്ചേരി ചീഫ് ജ്യുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി.  പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

ഐസ്ക്രീം കേസ്സില്‍ റജീനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ പെട്ട് പി കെ കുഞ്ഞാലി് കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലീം ലീകുകാര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. 2004 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൗരസമൂഹത്തിനുവേണ്ടിയുള്ള വിധിയാണിതെന്ന്‌ സംഭവത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക ദീപ പ്രതികരിച്ചു.