കരസേന പുകയുന്നു; കരസേനാമേധാവിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടേക്കും.

ദില്ലി : വിവാദങ്ങളും അഴിമതിക്കഥകളും ഇന്ത്യന്‍ കരസേനയെ വിട്ടൊഴിയുന്നില്ല. ഇന്നലെ കരസേന മേധാവി വി.കെ സിങ് പ്രധാനമന്ത്രിക്കയച്ച രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് ഏറെ വിവാദമായിരിക്കുകയാണ്.

ഈ അവസ്ഥയില്‍ മെയ് 31 ന് വിരമിക്കുകയാണെങ്കിലും ഇദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

 

കത്ത് ചോര്‍ത്തിയത് താനെല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് കത്ത് ചോര്‍ത്തിയതെന്നും ഇത് രാജ്യദ്രോഹ കുറ്റമാണെന്നും വി.കെ സിങ് പ്രതികരിച്ചു.

 

കത്ത് ചോര്‍ന്ന സംഭവത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപഷം ബഹളം വച്ചതിനെ തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ഇരു സഭകളും നിര്‍ത്തി വെച്ചു. കത്ത് ചോര്‍ന്നത്. ഇന്റലിജന്‍സ് ബ്യൂറോയെ കൊണ്ടന്വേഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

 

ഇതിനു പുറകെയാണ് കരസേന ലെഫ: ജനറല്‍ ബല്‍ബീര്‍ സിംഗ് നെതിരെ സി.ബി.ഐ അന്വോഷണത്തിന് ശുപാര്‍ശ ചെയ്തത്.  റോയുടെ സ്‌പെഷ്യല്‍ ഫ്രോണ്ടിയറില്‍ ആയിരുന്നപ്പോള്‍ അഴിമതി നടത്തി എന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം നടത്താമെന്നാവശ്യപ്പെട്ടത്.

 

നിലവില്‍ ത്രീ ക്രോപ്‌സിന്റെ കമാണ്ടെന്റ് ആണ് ബല്‍ബീര്‍സിങ് . ബിക്രംസിങിനിശേഷം കരസേന മേധാവിയാകേണ്ടയാളാണ് ഇദ്ദേഹം.

 

ഇന്നലെ കരസേന മേധാവി അയച്ച കത്ത് ചോര്‍ന്നത് കേന്ദ്ര മന്ത്രി സഭയെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു.