‘കരള്‍ രോഗമുക്തി’: കരള്‍ രോഗികള്‍ക്ക്‌ ആയുര്‍വേദ ചികിത്സാ പദ്ധതി

ഭാരതീയ ചികിത്സാ വകുപ്പിന്‌ കീഴില്‍ വളവന്നൂര്‍-ജില്ലാ ആയുര്‍വേദ ആശുപത്രി (കടുങ്ങാത്ത്‌കുണ്ട്‌), വെളിമുക്ക്‌-ഗവ.ആയുര്‍വേദ ആശുപത്രി (പടിക്കല്‍, ചേളാരി), മഞ്ചേരി ഗവ.ആയുര്‍വേദ ആശുപത്രി (മുള്ളമ്പാറ), മലപ്പുറം-ഗവ.ആയുര്‍വേദ ആശുപത്രി (പട്ടര്‍കടവ്‌) എന്നിവിടങ്ങളില്‍ കരള്‍ രോഗങ്ങള്‍ക്കായുള്ള പ്രത്യേക ആയുര്‍വേദ ചികിത്സ സൗജന്യമായി ലഭിക്കും. താത്‌പര്യമുള്ളവര്‍ക്ക്‌ സ്ഥാപനങ്ങളില്‍ ബന്ധപ്പെടാമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്‌.എം.) അറിയിച്ചു.