കമലഹാസന്‍ ദലൈലാമയെ സന്ദര്‍ശിച്ചു

kamaldalailamannnചെന്നൈ: കമല്‍ഹാസന്‍ ടിബറ്റന്‍ ആധ്യാത്മിക നേതാവ്‌ ദലൈലാമയെ സന്ദര്‍ശിച്ചു. നാസ്‌തികനായ തനിക്ക്‌ ആധ്യാത്മികതയില്‍ താല്‍പര്യമില്ല എന്നതു പോലെതന്നെ ലാമയ്‌ക്ക്‌ സിനിമയിലും താല്‍പര്യമില്ലെന്ന്‌ കമല്‍ പറഞ്ഞു.

ദലൈലാമയുടെ ലക്ഷ്യബോധം തന്നെ അദ്‌ഭുതപ്പെടുത്തയിട്ടുണ്ടെന്നും ഗാന്ധിജിയുടെ ആരാധകനായ തനിക്ക്‌ ലാമയെ ഇഷ്ടപ്പെടാന്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.

ലാമയെ കാണാന്‍ കമലഹാസനും ഗൗതമിയും ഒരുമിച്ചാണ്‌ പോയത്‌. സിനിമയെന്ന മാധ്യമത്തിലൂടെ ഇന്ത്യ മുന്നോട്ടു വച്ച അഹിംസയെന്ന വിലയ ആശയം പ്രചരിപ്പിക്കാന്‍ കഴിയുമെന്നും ലാമ പ്രത്യാശ പ്രകടിപ്പിച്ചതായും കമലഹാസന്‍ പറഞ്ഞു.