കബ്ബ് ബുള്‍ബുള്‍ കലോല്‍സവം

പരപ്പനങ്ങാടി : പരപ്പനങ്ങാടി സബ്ജില്ല കബ്ബ് ബുള്‍ബുള്‍ കലോല്‍സവം പരപ്പനങ്ങാടി ബി ഇ എം എല്‍പി സ്‌കൂളില്‍ നടന്നു. ചടങ്ങ് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു.
സബ്ബ്ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ഇരുനൂറില്‍ താഴെ കുട്ടികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയും കുട്ടികളില്‍ ആത്മവിശ്വാസവും അച്ചടക്കവും ആത്മ ധൈര്യവും വളരത്തുന്ന നിരവധി ആക്റ്റിവിറ്റീസും ഉണ്ടായിരുന്നു.