കപ്പല്‍ ബോട്ടിലിടിച്ച് കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴയില്‍ ബോട്ടില്‍ കപ്പല്‍ ഇടിച്ച് കാണാതായ മൂന്നു മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കല്‍ സ്വദേശി സന്തോഷിന്റെ മൃദേഹമാണ് കണ്ടെത്തിയത്. തകര്‍ന്ന ഡോണ്‍ എന്ന ബോട്ടില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.

അപകടത്തില്‍പ്പെട്ട് കാണാതായ മറ്റ് രണ്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നേവി തുടരുകയാണ്. തകര്‍ന്ന ബോട്ടില്‍ വലമൂടി കിടക്കുന്നത് കാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് തിരച്ചില്‍ നടത്താന്‍ പ്രയാസമുണ്ട്.

മര്‍ക്കന്റൈന്‍ മറൈന്‍ ഉദ്യോഗസ്ഥര്‍ ബോട്ടില്‍ ഇടിച്ചെന്ന് കരുതുന്ന എം.വി പ്രഭുദയ കപ്പല്‍ പരിശോധനക്കായി ചെന്നയിലേക്ക് തരിക്കും.