കന്യാസ്ത്രീ പീഡിപ്പിച്ച കേസിലെ രണ്ടാമത്തെ ആളും അറസ്റ്റില്‍

Handcuffed_hands_(line_drawing)കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ രണ്ടാമത്തെ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 75 കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ പ്രത്യേക ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘം സലിം എന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയില്‍ നിന്നും പിടികൂടിയ ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രി ഏഴംഗസംഘം കന്യാസ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. അഞ്ച് പേരെക്കൂടി ഇനി ഈ കേസുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ട്. റാണാഘട്ടിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റില്‍ വെച്ചാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടത്.

കവര്‍ച്ചാ സംഘത്തെ തടയാനുള്ള ശ്രമത്തിനൊടുവിലാണ് ഇവര്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്റ്റാഫ് റൂമിലെ സിസിടിവി കാമറയില്‍ നിന്നും നാല് കവര്‍ച്ചക്കാരുടെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. അടുത്ത രണ്ട് ദിവസത്തിനകം സംഘത്തിലെ ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് സി ഐ ഡി സംഘം. മോഷണ ശ്രമത്തിന് തൊട്ടുമുന്‍പായി ഇവിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായി സുരക്ഷാ ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.