കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചന;കോടിയേരി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തില്‍ നേരത്തെ പറഞ്ഞ നിലപാടില്‍ നിന്ന് മാറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് കോടിയേരി പറഞ്ഞു.

സമരത്തിലൂടെ തെളിഞ്ഞതു കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ്. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം വിരുദ്ധര്‍ ശ്രമിച്ചതാണ് പാര്‍ട്ടി തുറന്നുകാട്ടിയതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

Related Articles