കന്നുകാലികളെ കുത്തിനിറച്ച വാഹനം നാട്ടുകാര്‍ തടഞ്ഞു

താനൂര്‍: കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്ന വാഹനം താനൂര്‍ ശോഭപറമ്പില്‍ നാട്ടുകാര്‍ തടഞ്ഞു.

കന്നുകാലികളെ കുത്തിനിറച്ച് വാഹനം താനൂരില്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍

പെരുമ്പിലാവില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മിനി ഗുഡ്‌സ് ആണ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ നാട്ടുകാര്‍ തടഞ്ഞത്. ആറ് കാലികളെ വരിഞ്ഞ് മുറുക്കിയായിരുന്നു യാത്ര. ഇതില്‍ രണ്ടെണ്ണത്തിന്റെ സ്ഥിതി ദയനീയമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവരാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് താനൂര്‍ പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.