കന്നിമത്സരത്തിനിറങ്ങി വിജയിച്ച ബീഫാത്തിമ ഒതുക്കുങ്ങല്‍ പ്രസിഡണ്ട്‌

Untitled-1 copyകോട്ടക്കല്‍: കന്നിമത്സരത്തില്‍ വലിയ ഭൂരിപക്ഷത്തിന്‌ എതിരാളിയെ തോല്‍പിച്ച വളയങ്ങാടന്‍ ബീഫാത്തിമ ഒതുക്കുങ്ങല്‍ പഞ്ചായത്തിന്റെ അമരക്കാരിയായി. പഞ്ചായത്തിലെ ആട്ടീരി 18 ാം വാര്‍ഡില്‍ നിന്നാണ്‌ ഇവര്‍ വിജയിച്ചു കയറിയത്‌. കൊളത്തുപറമ്പില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ്‌ പ്രതിനിധി ഉമ്മാട്ട്‌ കുഞ്ഞീതുവാണ്‌ വൈസ്‌ പ്രസിഡണ്ട്‌. വൈസ്‌ പ്രസിഡണ്ടായി ഇവര്‍ രണ്ടാം തവണയാണ്‌ സ്ഥാനമേല്‍ക്കുന്നത്‌. പരിരക്ഷ പദ്ധതിയിലും മറ്റുമായി സാമൂഹ്യരംഗങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളയാളാണ്‌ ബീഫാത്തിമ. 2008 മുതല്‍ ആശ വളണ്ടിയറായും പൊതുരംഗത്ത്‌ സജീവമായിട്ടുണ്ട്‌. നിലവില്‍ വനിതാലീഗ്‌ ട്രഷറായ ഇവര്‍ 530 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്‌. പഞ്ചായത്തിലെ 20 സീറ്റുകളില്‍ 15 സീറ്റും യുഡിഎഫ്‌ പ്രതിനിധികള്‍ സ്വന്തമാക്കിയിരുന്നു. നാലു കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌ പഞ്ചായത്തിലുള്ളത്‌.