കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം

Kanhaiya_Kumarദില്ലി: അഫ്‌സല്‍ ഗുരു അനുസ്‌മരണ പരിപാടിയില്‍ പങ്കെടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍. കനയ്യക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥരുടെ അമിതാവകാശം മൂലമാകാമെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം. വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്‌.

ലക്ഷകര്‍ ഇ തൊയ്‌ബ തലവന്‍ ഹാഫിസ്‌ സയീദിന്റെ സഹായത്തോടെയാണ്‌ ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്‌മരണം നടന്നതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ഞായറാഴ്‌ച പറഞ്ഞത്‌ വിവാദമായി. ഇതിനു പിന്നാലെ കേസ്‌ എന്‍ഐഎ അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളിയിരുന്നു.