‘കഥയല്ലിത് ജീവിത’ത്തിന് വിലക്ക്.

തിരു: അനുമതിയില്ലാതെ യുവതിയുടെ ചിത്രം റിയാലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന്് അമൃത ടിവിയില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ‘കഥയല്ലിത് ജീവിതം’ എന്ന പരിപാടിയുടെ തുടര്‍സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. വഴുതക്കാട് സ്വദേശിനി നല്‍കിയ ഹരജി ചൊവ്വാഴ്ച്ചയാണ് ഫയലില്‍ സ്വീകരിച്ചത്.

തന്നെയും കുടുംബത്തെയും സംബന്ധിച്ച പരിപാടി വിലക്കണമെന്നാണ് ഈ പരാതിയിലെ ആവശ്യം. കോടതി ഉത്തരവിനെ തുടര്‍ന്ന് പരിപാടി ഇന്നലെ സംപ്രേഷണം ചെയ്തില്ല.