കതിരൂര്‍ മനോജ്‌ വധക്കേസ്‌;പി ജയരാജനെ റിമാന്റ്‌ ചെയതു

P Jayarajanതലശ്ശേരി: കതിരൂര്‍ മനോജ്‌ വധക്കേസില്‍ പി ജയരാജനെ റിമാന്റുചെയ്‌തു. മാര്‍ച്ച്‌ 11 വരെയാണ്‌ റിമാന്റ്‌ ചെയതത്‌. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തള്ളിയ സാഹചര്യത്തിലാണ്‌ അദേഹം കീഴടങ്ങിയത്‌.

ചികില്‍സയിലായിരുന്ന ജയരാജന്‍ ആശുപത്രി വിട്ടതിന്‌ ശേഷമാണ്‌ തലശേരി സെഷന്‍സ്‌ കോടതിയിലെത്തിയത്‌. കഴിഞ്ഞദിവസം സിബിഐ ജയരാജന്റെ അറസ്‌റ്റ്‌ അനിവാര്യമാണെന്ന്‌ കാണിച്ച്‌ കേസ്‌ ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന്റെ വിശദമായ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ കോടതി ജാമ്യാപേക്ഷ തള്ളിയത്‌.

കതിരൂര്‍ മനോജ്‌ വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണെന്നും കേസില്‍ ജയരാജന്‌ നേരിട്ട്‌ പങ്കുണ്ടെന്നും സിബിഐ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

Related Articles